മുഖ്യമന്ത്രി കൊവിഡ് മുക്തനായി; വൈകുന്നേരം മൂന്നുമണിക്ക് ആശുപത്രി വിടും

മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പിണറായി വിജയന്‍ ആശുപത്രി വിടും.

കഴിഞ്ഞ എട്ടാം തിയ്യതിയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും വിദഗ്ദ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

മകള്‍ വീണയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് മുഖ്യമന്ത്രിക്കും കൊവിഡ് പോസിറ്റീവായത്.

മുഖ്യമന്ത്രിക്കൊപ്പം മകളും മകളുടെ മകനും കൊവിഡ് പോസിറ്റീവായതിനെ തുര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News