രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു ; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,84,372 പേര്‍ക്ക്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിതീകരിച്ചു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കന്ന ഗവര്‍ണര്‍മാരുടെ യോഗം ഇന്ന് ചേരും. സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇന്നലെ മാത്രം 1027 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ മാത്രം 60,212 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് .281 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മാത്രം ഏഴായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 13,468 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 18,021 പേര്‍ക്കും, കര്‍ണാടകയില്‍ 6776 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ടിക്ക ഉത്സവ് അവസാന ദിവസത്തില്‍ പുരോഗമിക്കുന്നു. ഇന്നലെ മാത്രം 40 ലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഗവര്‍ണര്‍മാരുടെ യോഗംചേരും. യോഗത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പങ്കെടുക്കും.

മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗവര്‍ണര്‍മാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചത്. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും.

അതേസമയം, കോവിഡ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയമാണെന്ന് ഹൈകോടതി വിമര്‍ശിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ സ്ഥിതി ദിനംപ്രതി മോശമാകുകയാണ്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ കുടുംബങ്ങള്‍ വലയുന്ന കാഴ്ചയാണ് ഗുജറാത്തില്‍. മൃതദേഹങ്ങള്‍ തുറന്ന സ്ഥലങ്ങളില്‍ സംസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ആംബുലന്‍സുകളുടെ ക്ഷാമവും ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം മഹരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നിരോധനാജ്ഞ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി. ഇന്ന് രാത്രി 8 മണി മുതലാണ് നിരോധനാജ്ഞ. മഹാരാഷ്ട്രയില്‍ ലോക്ഡൗന്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.ദില്ലി , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News