ADVERTISEMENT
തിരുവനന്തപുരം തൈക്കാട് ഭാഗത്തെ ഓട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഓടയുടേയും സ്വിവറേജ് ലൈന്റേനിന്റെയും നവീകരണം പി ഡബ്ല്യു ഡി യുടേയും വാട്ടര്‍ അതോറിറ്റിയുടേയും ഉത്തരവാദിത്തമാണ്. എന്നാല്‍, പ്രശ്‌നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ഇടപെട്ടെന്നും മേയര്‍ പറഞ്ഞു.
തൈക്കാട് ഭാഗത്തു നിന്ന് ന്യൂ തീയേറ്ററിനു സമീപത്തു കൂടി തമ്പാനൂര്‍ പൊന്നറ പാര്‍ക്കിനു മുന്നിലെ പ്രധാന ഡ്രൈയ്‌നേജ് ലൈനിലേയ്‌ക്കെത്തുന്ന ഓടയുമായി ബന്ധപ്പെട്ട് നഗരസഭക്കെതിരെ ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല.
ഇവിടത്തെ ഓട പി ഡബ്ല്യൂ ഡി യുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വിവറേജ് ലൈന്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലും. പ്രശ്‌നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നഗരസഭ ഇടപെട്ട് ഓടയിലെ മണ്ണ് മാറ്റി താത്കാലിക പരിഹാരം കണ്ടെന്നും മേയര്‍ പറഞ്ഞു.
നഗരസഭാ മേയര്‍ എന്ന നിലയില്‍ പി ഡബ്ല്യൂ ഡി അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഓട നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആയിട്ടുണ്ടെന്ന വിവരമാണ് ലഭ്യമായത് .ഈ വിഷയത്തില്‍ മേയറെന്ന നിലയില്‍ തുടര്‍ന്നും കൃത്യമായി ഇടപെടുകയും നവീകരണ പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മേയര്‍ അറിയിച്ചു.
ഇതുമായി ബന്ധപെട്ട് തന്നെ വ്യക്തി പരമായിപോലും സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്നുണ്ട്. മാത്രമല്ല ചിലര്‍ സമര പ്രഹസനം നടത്തുന്നുണ്ട് ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും മേയര്‍ പറഞ്ഞു. ഈ വിഷയത്തില്‍ സമയബന്ധിതമായി പരിഹാരം കാണേണ്ടത് സ്ഥലം എം എല്‍ എ യുടെ ചുമതലകൂടിയാണ് എന്നാല്‍ എംഎല്‍എ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Get real time update about this post categories directly on your device, subscribe now.