‘അന്യന്‍’ ബോളിവുഡിലേക്ക്; ശങ്കര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് നായകനാകും

തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വര്‍ഷം പിന്നിടുമ്ബോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത ശങ്കര്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീര്‍ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രണ്‍വീര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. പാന്‍-ഇന്ത്യ പ്രൊജക്റ്റായ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

‘ഇന്ത്യന്‍ സിനിമയുടെ മുന്‍നിര ദീര്‍ഘവീക്ഷകരില്‍ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു’ എന്നാണ് രണ്‍വീര്‍ ട്വീറ്റ് ചെയ്തത്.

Proudly announcing my collaboration with the pioneering visionary of Indian cinema, the maverick master craftsman SHANKAR @shankarshanmugh 🎥💫 powered by veteran film producer Dr. Jayantilal Gada @jayantilalgada @PenMovies 🧿🙏🏽 pic.twitter.com/cI2Thzxu55

— Ranveer Singh (@RanveerOfficial) April 14, 2021


രണ്‍വീര്‍ സിംഗുമൊത്ത് അന്യന്‍ പുനരാവിഷ്കരിക്കുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്. പെന്‍മൂവിസിന്‍റെ ബാനറില്‍ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2005ലാണ് അന്യന്‍ റിലീസ് ചെയ്യുന്നത്. അമ്ബി, റെമോ, അന്യന്‍ എന്നിങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായെത്തിയത് നടന്‍ വിക്രം ആയിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഇത്. സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായെത്തിയ അന്യന്‍ സൂപ്പര്‍ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയും ചെയ്തു. നിഷ്കളങ്കനായ ;അമ്ബി’, റൊമാന്‍റിക്കായ ‘റെമോ’, തിന്മ ചെയ്യുന്നവരെ ഇല്ലാതാക്കുന്ന ‘അന്യന്‍’ മൂന്ന് കഥാപാത്രങ്ങളായി അനായാസം രൂപമാറ്റം നടത്തി വിക്രം ആരാധാകരെ ഞെട്ടിച്ചിരുന്നു. ‘അപരിചിത്’ എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ചിത്രം അവിടെയും ശ്രദ്ധേ നേടിയിരുന്നു.

ഇപ്പോള്‍ പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം ബോളിവുഡില്‍ റീമേക്കിനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ്രഖ്യാപനം വന്നതോടെ തന്നെ ആരാധരകരും ആവേശത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here