അംബേദ്കറിന്റെ ജീവിതം അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് പ്രചോദനം ; അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

അംബേദ്കര്‍ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്ന കാലമാണിത്. അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കരുത്തു പകരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പങ്കുവച്ച അറിവുകള്‍ വെളിച്ചം പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഭരണഘടനാ ശില്‍പിയും, രാജ്യം കണ്ട മഹാന്‍മാരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളുമായ ബി.ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിന്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ക്ക് ഇന്നും പ്രചോദനമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കാന്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്ന കാലമാണിത്. അതിനെതിരെ അണിനിരക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കരുത്തു പകരുന്നു. ജാതി ചൂഷണങ്ങളില്ലാത്ത, വര്‍ഗഭേദങ്ങളില്ലാത്ത, ജനാധിപത്യം പൂര്‍ണമായും അര്‍ത്ഥവത്താകുന്ന ലോക നിര്‍മ്മിതിയ്ക്ക് വേണ്ടി മനുഷ്യര്‍ പോരാടുന്ന കാലത്തോളം അംബേദ്കര്‍ ഓര്‍മ്മിക്കപ്പെടും. അദ്ദേഹം പങ്കുവച്ച അറിവുകള്‍ വെളിച്ചം പകരും. എല്ലാവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസകള്‍ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News