ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

രാജസ്ഥാന്‍ റോയസിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്ത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയിലിന്റെ ക്യാച്ച്‌ എടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ ചികിത്സ നേടിയ സ്റ്റോക്സ് മത്സരത്തില്‍ ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞത്. മത്സരത്തില്‍ രാജസ്ഥാന്‍ നാല് റണ്‍സിന് തോറ്റിരുന്നു.

മത്സരത്തിനിടയില്‍ ഉടന്‍ തന്നെ സ്റ്റോക്സ് കൈയുടെ എക്സ്റേ എടുക്കണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കിന്റ പിടിയിലാണെങ്കിലും താരം ലീഗ് അവസാനിക്കുന്നതുവരെ ടീമിനൊപ്പം തുടരുമെന്ന് രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here