ലോ അക്കാഡമി – ലോ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അന്തരിച്ചു

ലോ അക്കാഡമി – ലോ കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പിഎച്ച്ഡി ലഭിച്ചയാളാണ്.  ബാര്‍ കൗണ്‍സില്‍  അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ . രാജ് നാരായണന്‍,   ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പലും കൈരളി ടിവിയുടെ അവതാരകയും വ്‌ളോഗറുമായ ലക്ഷ്മി നായര്‍, നാഗരാജ് നാരായണന്‍(കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍)എന്നിവരാണ് മക്കള്‍.

സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരനാണ് നാരായണന്‍ നായര്‍.

അതേസമയം, ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക പ്രശ്നങ്ങളിൽ നാരായണൻ നായർ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News