ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.

സാമൂഹിക പ്രശ്നങ്ങളിൽ നാരായണൻ നായർ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണൻ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Step 2: Place this code wherever you want the plugin to appear on your page.

കേരളത്തിൻ്റെ നിയമപഠന മേഖലയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് ഡോ. എൻ നാരായണൻ നായർ….

Posted by Pinarayi Vijayan on Wednesday, 14 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News