
തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം. ഭീമ ഉടമ ഡോ. ഗോവിന്ദന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60000 രൂപയും മോഷണം പോയി.
ഗോവിന്ദന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പൊലീസ് വ്യക്തമാക്കി.
മോഷണം നടത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണം നടത്തിയത് ഓരാളെന്നാണ് സൂചന. ഫോറന്‍സിക് സംഘം പരിശോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here