ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം ലോ ആക്കാദമി ലോ കോളേജ് ഡയക്ടർ ആയിരുന്ന ഡോ എൻ നാരായണൻ നായരുടെ നിര്യാണം വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ നഷ്ടം ആണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

നിയമ പഠന രംഗത്തു അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും.

കേരളത്തിൽ സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ശർമാജിയോടൊപ്പം അദ്ദേഹം നിസ്തുലമായ സംഭാവന നൽകിയിരുന്നു.

“സമാധാനം നാരായണൻ നായർ” എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി ആയിരുന്നു.

കേരള സർവകലാ ശാലാ സിൻഡിക്കേറ്റ് അംഗമായി ദീർഘ നാൾ പ്രവർത്തിച്ചു. നിയമ രംഗത്ത് ഉൾപ്പെടെ വലിയൊരു ശിഷ്യഗണത്തെ സ്വന്തമാ ക്കാൻ ഡോ നാരായണൻ നായർക്കു കഴിഞ്ഞതായി കാനം രാജേന്ദ്രൻ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here