
തിരുവനന്തപുരം പാലോടിന് സമീപം ചൂടല്‍ പത്തായക്കയത്തില്‍ പടക്കശാല തീപിടിച്ച് പൊട്ടിത്തെറിച്ചു. ജീവനക്കാരി സുശീല 58 മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. പടക്കനിര്‍മാണശാല ഉടമ സൈലസിനെയാണ് ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രദേശത്ത് ശക്തമായ മിന്നലും ഇടിയുമുണ്ടായിരുന്നു. മിന്നലില്‍ നിന്ന് വെടിമരുന്നിലേക്ക് തീ പടര്‍ന്നാണ് അപകടമെന്നാണ് നിഗമനം.
വന്‍ പൊട്ടിത്തെറിയില്‍ ഷെഡ് പൂര്‍ണമായും തകര്‍ന്നു. സുശീലയുടെ ഭര്‍ത്താവ് ഷെഡിന് പുറത്തായിരുന്നതിനാല്‍ ഓടി രക്ഷപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here