ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി എ. കെ. ബാലന്‍

കേരള ലോ അക്കാദമി- ലോ കോളേജ് സ്ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ. കെ. ബാലന്‍.

തിരുവനന്തപുരം ലാ അക്കാദമി ലാ കോളേജ് ഡയറക്ടറായിരുന്ന ഡോ. എന്‍. നാരായണന്‍നായരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും എ കെ ബാലന്‍ പറഞ്ഞു.കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ അനുശോചിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനമറിയിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹിക പ്രശ്‌നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here