എല്ലാ സംസ്ഥാനത്തേയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ ജീവിതസാഹചര്യം അറിയിക്കണം: സുപ്രീംകോടതി

എല്ലാ സംസ്ഥാനത്തേയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി.

രാജ്യവ്യാപക കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളുടെ ദുരിതം വലിയ ചര്‍ച്ചയായിരുന്നു.

കൊവിഡില്‍ ഏറ്റവും കഷ്ടത്തിലായത് അതിഥിത്തൊഴിലാളികളുടെ മക്കളാണെന്നും അവര്‍ക്കായി ആശ്വാസനടപടി വേണമെന്നുമുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

അതിഥിത്തൊഴിലാളികള്‍ക്കായി ചില ആശ്വാസ നടപടി ഉണ്ടായെങ്കിലും സ്ത്രീകളെയും കുട്ടികളെയും പരിഗണിച്ചില്ലെന്നാണ് ഹര്‍ജിക്കാരായ ചൈല്‍ഡ് റൈറ്റ്സ് ട്രസ്റ്റിന്റെ വാദം.

എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേര്‍ക്കാനും പ്രതികരണം തേടാനും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

കുട്ടികളുടെ മൗലികാവകാശം ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News