ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ അനുശോചിച്ചു

കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടിയ ഡോ. എൻ. നാരായണൻ നായർ തന്റെ ജീവിതകാലം മുഴുവൻ
നിയമ പഠനത്തിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ച വ്യക്തിയാണ്.
കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടറായ അദ്ദേഹം കൊച്ചിയില്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സ്ഥാപിക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്.
നിയമ പഠനം കൂടുതൽ ജനകീയമാക്കുന്നതിന് അദ്ദേഹം ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. നിയമവിദഗ്ദ്ധനെന്ന നിലയിൽ കേരളത്തിന്റെ നിയമ പഠന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് മാത്രമല്ല, കേരള സമൂഹത്തിനാകെ വലിയ നഷ്ടമാണ്. ബഹു. കേരള നിയമസഭാ സ്പീക്കർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News