കൊവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍

കൊവിഡ് വ്യാപനം അതിരൂക്ഷമെങ്കിലും ഹരിദ്വാറിലെ മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍.

രണ്ട് ദിവസത്തിനിടെ ഹരിദ്വാറില്‍ 1000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോളും പാലിക്കപ്പെടാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഇതുവരെ 10ലക്ഷത്തിലധികം പേര് ഗംഗയില്‍ സ്‌നാനം സ്തെയ്യന്‍ എത്തിയവന്നാണ് സര്‍ക്കാര്‍ കണക്ക്. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിനാല്‍ കുംഭമേള നേരത്തെ അവസാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉത്തരാഖണ്ഡ് സര്‍ക്കാരും മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരികെ ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാന്‍ എത്തുന്നത്.

ഇത്രയും ആളുകള്‍ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ പേര്‍ സ്‌നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

ചൊവ്വാഴ്ച ഉത്തരാഖണ്ഡില്‍ 1,925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന സംഖ്യയാണിത്. ഹരിദ്വാറില്‍ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

അതേ സമയം സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനമുണ്ടെങ്കിലും വന്‍ ജനക്കൂട്ടമായതിനാല്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News