രാജസ്ഥാനിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു

രാജസ്ഥാനിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ 30 വരെ വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ.

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനാലാണ് രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

അതേസമയം  കോവിഡ് പടർന്നുപിടിക്കുന്ന മഹാരാഷ്ട്രയിലും ഇന്നു രാത്രി 8 മുതൽ 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് 144 ഏർപ്പെടുത്തും. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതൽ രാത്രി 8 വരെ മാത്രം പ്രവർത്തിക്കും.

ലോക്കൽ ട്രെയിൻ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവർക്കും അടിയന്തര യാത്രക്കാർക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകൾ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here