സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗം എം പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണാശുപത്രി പ്രസിഡൻ്റുമായ എം പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി.

ഹോസ്പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരും വഴി ട്രയിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തൃപ്പൂണിത്തറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ പി പി രഞ്ജിനി ടീച്ചറാണ് ഒപ്പമുണ്ടായിരുന്നത്.

വടകരയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ചരാവിലെ ഒമ്പതു മണി വരെ വടകര സഹകരണ ആശുപത്രിയിലും 10 മണി വരെ സി പി ഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും.

സംസ്ക്കാരം രാവിലെ 11 മണിക്ക് മേമുണ്ടയിലെ വീട്ട് വളപ്പിൽ നടക്കും. പത്മനാഭൻ മാഷിന്റെ നിര്യാണത്തിൽ സി.പി.ഐഎം ജില്ലാസെക്രട്ടറി പി.മോഹനൻമാസ്റ്റർ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News