
മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിയോട് കൂടി നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 278 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കേസുകൾ ഇപ്പോൾ 35,78,160 ആയി. നിലവിൽ 6,12,070 കേസുകൾ സജീവമാണ്.
മുംബൈയിൽ 9,925 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോവിഡ് -19 മൂലമുണ്ടായ 54 മരണങ്ങളും നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് 9,273 പേർ രോഗമുക്തിയും നേടി.
കേസുകളുടെ വർദ്ധനയോടെ, മൊത്തം രോഗബാധിതരുടെ എണ്ണം 5,44,942 ആയി ഉയർന്നു. നഗരത്തിലെ സജീവമായ കോവിഡ് -19 കേസുകൾ 87,443 ആയി ഉയർന്നു. സംസ്ഥാന അധികൃതർ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം ഈ ഘട്ടത്തിൽ രോഗമുക്തി നിരക്ക് 81% ആണ്.
ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് നിരോധനാജ്ഞ നടപ്പിലാക്കും. ഇത് പൊതു ജീവിതത്തെ പരിമിതപ്പെടുത്തും. അവശ്യ മേഖലയിലെ ജീവനക്കാർക്ക് മാത്രമായി പൊതുഗതാഗതവും ചുരുങ്ങും. ഇ-കൊമേഴ്‌സ് കമ്പനികളും അവശ്യവസ്തുക്കൾ വിൽക്കാൻ മാത്രമായി ഇതോടെ പരിമിതപ്പെടുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here