അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ ജാതിപറഞ്ഞ് വോട്ടുപിടിച്ചു; ചിറ്റയം ഗോപകുമാർ

പത്തനംതിട്ട അടൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ.

പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിൽ പ്രചാരണം നടത്തിയത്. സ്ഥാനാർത്ഥിയുടെ കുഞ്ഞിൻ്റെ രോഗാവസ്ഥ പോലും യുഡിഎഫ് പ്രചാരണമാക്കി മാറ്റുകയാണ് ചെയ്തതെന്ന്  ചിറ്റയം കൈരളി ന്യൂസിനോട് പറഞ്ഞു.

അടൂരിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധമുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയതെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറയുന്നു. സംവരണ മണ്ഡലത്തിലെ ഓരോ കോളനികൾ കേന്ദ്രീകരിച്ചും യു ഡി എഫ് സ്ഥാനാർത്ഥി എം ജി കണ്ണൻ പച്ചയ്ക്ക്  ജാതി പറഞ്ഞാണ് വോട്ടു തേടിയതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.

കുഞ്ഞിൻ്റെ രോഗാവസ്ഥ പോലും യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണ വിഷയമാക്കി മാറ്റി.  യുഡിഎഫ് ആശംസ കാർഡിൽ മതചിഹ്നം ഉപയോഗിച്ചു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ചിറ്റയം ചിലയിടങ്ങളിൽ ബിജെപി വോട്ടുകൾ മറിച്ചതായും ചൂണ്ടിക്കാട്ടി

അടൂരിൽ ഇടതു മുന്നണി സിറ്റ് നിലനിർത്തും. ഉച്ചവരെ കോൺ. ആയിരുന്ന എൻഡിഎ സ്ഥാനാർത്ഥി മൂന്നാ സ്ഥാനത്തായിരിക്കുമെന്നും ചിറ്റയം ഗോപകുമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News