രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു; പല സംസ്ഥാനങ്ങളിലും കര്‍ഫ്യൂ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയിൽ 58,952 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു. രാജസ്ഥാനിൽ ഏപ്രിൽ 16 മുതൽ രാത്രി കർഫ്യു നിലവിൽ വരും.

വാക്‌സിനുകളുടെ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

ആശങ്കയായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ  58,952 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു.278 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്.

മുംബൈയിൽ മാത്രം  ഒമ്പതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ 17,282 ഉത്തർപ്രദേശിൽ 18,021 പേർക്കും, തമിഴ്നാട്ടിൽ 7819 പേർക്കും കർണാടകയിൽ 11265 പേർക്കും രോഗം സ്ഥിരീകരിച്ചു.

ടിക്ക ഉത്സവത്തിന്റെ അവസാന ദിവസം 31 ലക്ഷം ഡോസ് കോവിഡ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 11.43 കോടിയായി.

വാക്‌സിനുകളുടെ മതിയായ ലഭ്യത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. വാക്‌സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മോദി വ്യക്തമാക്കി.

 കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ  മഹാരാഷ്ട്രയിൽ നിരോധനജ്ഞ നിലവിൽ വന്നു. രാത്രി 8 മുതൽ രാവിലെ വരെയാണ് നിരോധനജ്ഞ.

രാജസ്ഥാനിലും രാത്രി കർഫ്യു പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ, വൈകീട്ട് 6 തൊട്ട് രാവിലെ 6 വരെയാണ് കർഫ്യു. മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിക്കണമെന്നും. അടുത്ത ഘട്ടത്തിൽ വാക്‌സിൻ നൽകണമെന്നും അരവിന്ദ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News