കൊവിഡ് തീവ്രവ്യാപനം:നാളെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

കൊവിഡ് തീവ്രവ്യാപന സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 ന് വെര്‍ച്വല്‍ മീറ്റിംഗാണ് നടക്കുക.

കൊവിഡ് മുക്തനായി ഇന്ന് ആശുപത്രിവിട്ട മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റൈനിലാണ്. ഈ സാഹചര്യത്തിലാണ് വെര്‍ച്വല്‍ യോഗം ചേരുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. യോഗത്തില്‍ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍, ഡിഎംഒമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News