വാക്‌സിന്‍സ് എടുത്തവരിലും കൊവിഡ് ബാധിക്കുമോ ? ഡോക്ടര്‍ അഷീല്‍ വിശദീകരിക്കുന്നു

വാക്‌സിന്‍സ് എടുത്തവരിലും കോവിഡ് ബാധിക്കുമോ എന്നത് എല്ലാവരിലുമുള്ള ഒരു പൊതുവായ സംശയമാണ്.

ഈ സംശയത്തിന് മറുപടി നല്‍കുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.

തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം സമൂഹത്തില്‍ പൊതുവായുള്ള ഒരു സംശയത്തിന് മറുപടി നല്‍കിയത്.

ഡ്രൈവിങ്ങില്‍ സീറ്റ് ബെല്‍റ്റ് പോലെയാണ് വാക്‌സിന്‍ .സീറ്റ് ബെല്‍റ്റ് ആക്‌സിഡന്റ് തടയാനുള്ളതല്ല , അപകടം കുറക്കാനുള്ളതാണെന്ന് അദ്ദേഹം പറയുന്നു

അതുപോലെ വാക്‌സിനും കോവിഡ് പൂര്‍ണ്ണമായി തടയുന്നതിന് പകരം അപകടങ്ങളെയാണ് ചെറുക്കുന്നത്.

ആദ്യ ഡോസ് എടുത്ത് നാലാഴ്ചക്കുള്ളില്‍ 30 മുതല്‍ 40 ശതമാനം വരെ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറക്കുന്നു.

രണ്ടാമത്തെ ഡോസ് എടുത്ത് നാലാഴ്ചക്ക് ശേഷം അത് 70 ശതമാനമായി കൂടുന്നു.

രണ്ടാമത്തെ ടോസിന് ശേഷമുള്ള നാലാഴ്ചകള്‍ക്ക് ശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമായ അവസ്ഥ 95 ശതമാനമായി കുറക്കുന്നു.

മരണ സാധ്യത 100 ശതമാനമായി കുറക്കുന്നു. അതിനാല്‍ തന്നെ വാക്സിന്‍ എടുത്തവരും ഒട്ടും ഉ‍ഴപ്പരുത്.

കാരണം വാക്സിന്‍ എടുത്തവരില്‍ നിന്നും വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടരാന്‍ കാരണാകുമെന്നും അദ്ദേഹം വീകഡിയോയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News