സംസ്ഥാനത്ത് തീവ്രകൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

കൊവിഡ് തീവ്ര വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്. രോഗവ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾക്ക് യോഗം രൂപം നൽകും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തിൽ തീരുമാനമാകും. രാവിലെ 11ന്
ഓൺലൈനായാണ് യോഗം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ശതമാനം പിന്നിട്ട സാഹചര്യം. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിലെക്ക് അടുക്കുന്നു. ഒപ്പം സംസ്ഥാനത്തിന് അടുത്ത രണ്ടാ‍ഴ്ച കൂടി നിർണായകമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലം.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഓൺലൈനായി ചേരുന്ന യോഗത്തിൽ രോഗമുക്തനായ മുഖ്യമന്ത്രി കണ്ണൂരിലെ വീട്ടിൽ നിന്നാകും പങ്കെടുക്കുക. നിലവിലെ സംസ്ഥാനത്തിന്‍റെ സ്ഥിതി, രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിലെ സാഹചര്യം എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.

ആരോഗ്യമന്ത്രി കെ കെ ശൈലജ, ഡിഎംഒ, എസ്.പി, കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തിൽ തീരുമാനമാകും.

അതെസമയം സംസ്ഥാനത്ത് മാസ് പരിശോധനയ്ക്കും ഈ ആ‍ഴ്ച തുടക്കമാകും. ശനി, ഞായർ ജിവസങ്ങ‍‍ളിലാകും മാസ് പരിശോധന നടത്തുക. പരമാവധി രോഗബാധിതരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News