ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; വോട്ടെടുപ്പ് നടക്കുന്നത് 45 മണ്ഡലങ്ങളിലേക്ക്

ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ. 45 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

വംഗനാടിന്റെ വിധി നിശ്ചയിക്കുന്നതിൽ ഏറെ പ്രധാനമായ മണ്ഡലങ്ങളിൽ തന്നെയാണ് വോട്ടെടുപ്പ്. അതേ സമയം ഇത്തവണ ശക്തമായ സാനിദ്യമാണ് ഇടത്പക്ഷത്തിന്റേത്.

വംഗനാട്ടിൽ അതിരൂക്ഷമായ വാക് പോരിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്ക നടപടികൾക്കും ശേക്ഷമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിന് ബംഗാൾ തയ്യാറെടുക്കുന്നത്. 294 അംഗ ബംഗാൾ നിയമസഭയിലെ 135 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്.

ആദ്യ നാല് ഘട്ടങ്ങളിലായി പൂർത്തിയായി കഴിഞ്ഞു.. 45 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് മറ്റന്നാൾ നടക്കുക. 2011 ൽ 45 ൽ 38 സീറ്റുകളും തൃണമൂലാണ് നേടിയിരുന്നത്. 2016 ൽ ഇത് 32 ആയി കുറഞ്ഞു. വോട്ട് ശതമാനത്തിൽ തൃണമൂലിനുണ്ടാകുന്ന ഇടിവാണ് മറ്റ് മുന്നണികൾ ലക്ഷ്യം വെക്കുന്നത്.

വോട്ട് ശതമാനത്തിലെ ഈ മാറ്റം തന്നെയാണ് അഞ്ചാം ഘട്ടത്തെ നിർണ്ണായകമാകുന്നതും. 45 മണ്ഡലങ്ങളിലെ അപ്രമാധിത്വം നഷ്ടമായാൽ റൈറ്റേഴ്സ് ബിൽഡിംഗിലെ മമതയുടെ ഇരിപ്പിടത്തിന് ഇളക്കം തട്ടുമെന്നുറപ്പാണ്.

2016 ൽ 10 സീറ്റുകൾ നേടാൻ ഇടത് പക്ഷത്തിനും കോണ്ഗ്രസിനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സംയുക്ത മോർച്ചയും അഞ്ചാം ഘട്ടത്തിൽ ശക്തമായ പ്രചരണമാണ് നടത്തിയത്. ശക്തമായ സ്ഥാനാർത്ഥികളുമായാണ് സംയുക്തമോർച്ച തെരഞ്ഞെടുപ്പിനെ നേരിടുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News