ലോകായുക്ത സുപ്രീംകോടതി ഉന്നത ബഞ്ചല്ല: ഇപി ജയരാജന്‍

ലോകായുക്ത സുപ്രീം കോടതി ഉന്നത ബഞ്ചല്ലെന്ന് ഇ പി ജയരാജൻ. ലോകയുക്തയ്ക്കും പിശക് പറ്റാമെന്നും ലോകായുക്തയെ കോടതിയിൽ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു.

നിയമപരമായ വഴികളിലൂടെയല്ല സഞ്ചരിച്ചതെന്ന് തോന്നിയാൽ നീതി തേടി പോകാം കെ ടി ജലീലിനെ വലതുപക്ഷം വേട്ടയാടുകയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

എൽഡിഎഫ് തുടർഭരണം വരുമെന്ന് കണ്ടാണ് ഈ വേട്ടയാടലെന്നും, നഗ്നമായ അഴിമതിയാണ് കെഎം ഷാജി നടത്തിയതെങ്കിലും കെ എം ഷാജിയുടെ അഴിമതി മാധ്യമങ്ങൾക്ക് വിഷയമല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News