ആലപ്പു‍ഴ അഭിമന്യു കൊലപാതകം; രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ആലപ്പു‍ഴയില്‍ 15 വയസുകാരനായ അഭിമന്യുവിനെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാൻ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളികുന്നത്ത് ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇന്നലെ രാത്രി 10 30 ഓടെയാണ് ആയുധങ്ങളുമായി സംഘടിച്ചെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഉത്സവത്തിനിടെ അമ്പലത്തില്‍ വച്ച് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്.

അഭിമന്യുവിനൊപ്പം അക്രമത്തില്‍ പരുക്കേറ്റ രണ്ടുകുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിമന്യുവിന്‍റെ ചേട്ടന്‍ അനന്ദുവിനെ അന്വേഷിച്ചെത്തിയ സംഘം അനന്ദുവിനെ കിട്ടാതായപ്പോള്‍ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News