എനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ അച്ഛാച്ചാ എന്ന് പറഞ്ഞാണ് അവന്‍ പോയത്; അഭിമന്യുവിന്‍റെ പിതാവ്

15 മിനുട്ട് കൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് മകന്‍ തന്‍റെ മുന്നില്‍ നിന്ന് പോയതെന്ന് കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവ്.

വിഷുവായിരുന്നു ഇന്നലെ തനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണെ എന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍ നിന്നും പോയതെന്നും പിതാവ് അമ്പിളികുമാര്‍ പറഞ്ഞു.

അമ്പലത്തില്‍ നിന്ന് വരുന്നവ‍ഴി താന്‍ അവനെ കണ്ടിരുന്നു കൂട്ടുകാരനെ കണ്ട് ഇപ്പോള്‍ വരാമെന്ന് പറഞ്ഞാണ് അവന്‍ പോയത് തനിക്ക് വാങ്ങിയതൊക്കെ മാറ്റിവച്ചേക്കണമെന്നും പറഞ്ഞിരുന്നു.

വീട്ടിലെത്തിയിട്ട് വിളിച്ചപ്പോള്‍ താന്‍ അങ്ങോട്ട് വരികയാണെന്നും അവന്‍ പറഞ്ഞിരുന്നു പിന്നീടാണ് ഈ വാര്‍ത്തയറിഞ്ഞതെന്നും അഭിമ്യുവിന്‍റെ പിതാവ് പറഞ്ഞു.

ഞങ്ങള്‍ പാരമ്പര്യമായി കമ്യൂണിസ്റ്റ് കുടുംബമാണെന്നും മൂത്തമകന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും മകന്‍ 10ാം ക്ലാസുകാരനാണ് സ്കൂളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണെന്നും അമ്പിളികുമാര്‍ പറഞ്ഞു.

നാട്ടിലായാലും സ്കൂളിലായാലും യാതൊരു പ്രശ്നത്തിനും തന്‍റെ മകന്‍ ഉണ്ടാവാറില്ലെന്നും അമ്പിളികുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here