ഐഎസ്ആര്‍ഒ ചാരക്കേസ്: ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം; ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം

കുപ്രസിദ്ധമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തി.

മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചാരക്കേസിലെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറണമെന്ന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കി.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി റിപ്പോര്‍ട്ട് നമ്പിനാരായണനും കൈമാറില്ല. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ഉദ്യോഗസ്ഥരുടെ അപേക്ഷയും സുപ്രീംകോടതി നിരസിച്ചു.

ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നമ്പിനാരായണന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News