രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.

പ്രതിദിന കോവിഡ് കേസ് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടര്‍ച്ചയായ ഒരാഴ്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം.

രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

1,038 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആദ്യമായാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി.

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായത് 21 ദിവസം കൊണ്ടാണ്.

എന്നാല്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ടുലക്ഷമായത് 11 ദിവസം കൊണ്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News