കൊവിഡ് വ്യാപനം; ജാഗ്രതയില്‍ വിട്ടുവീഴ്ചയില്ല; ഉന്നതതല യോഗത്തില പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി വ്യാപിതക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനം.

കൊവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

കണ്ടയ്ന്റ്‌മെന്റ് സോണുകളില്‍ ശക്തമായ നിയന്ത്രണം തുടരണം. സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്തണം.

നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേർക്ക് പരിശോധന നടത്തും വിവാഹം, ഗൃഹപ്രവേശം , പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം

കോൺടാക് ട്രെയ്സിംഗ് ശക്തിപ്പെടുത്തും. പ്രൈമറി – സെക്കന്ററി കോൺടാക് ലിസ്റ്റ് കൃത്യമാക്കാനും നിർദേശം

മാളിലും മാര്‍ക്കറ്റുകളിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം പ്രവേശിപ്പിക്കുക.

ഇത് നടപ്പാക്കാനുള്ള ചുമതല പൊലീസിനാണെന്നും യോഗത്തില്‍ പറഞ്ഞു. ട്യൂഷന്‍ സെന്ററുകളിലും ജാഗ്രത വേണമെന്നും തീരുമാനമെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യെഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും ഉന്നത പോലീസ് മേധാവികളും പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here