എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാര്‍

വള്ളികുന്നത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് അമ്പിളി കുമാര്‍.

മുന്‍പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്റെ വാഹനം തകര്‍ത്ത സംഭവത്തിലും വീടിന് നേരെ നടന്ന അക്രമത്തിലും പോലീസില്‍ കേസ് നല്‍കിയിരുന്നു.

ഈ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്‍. പലപ്പോഴും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. മൂത്തമകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

ഇളയമകന്‍ അഭിമന്യു സ്‌കൂളില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനുമാണ്. തങ്ങളുടെ കുടുംബം സിപിഎം കുടുംബമാണ്.

മകന്‍ അഭിമന്യു രാഷ്ട്രീയപ്രവര്‍ത്തകന്‍ ആണോ എന്നാണ് മാധ്യമങ്ങള്‍ തന്നോട് ചോദിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല എന്നും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആണ് എന്നുമാണ് താന്‍ പറഞ്ഞതെന്നും അഭിമന്യുവിന്റെ പിതാവ് അമ്പിളി കുമാര്‍ പറഞ്ഞു.

അതേസമയം തങ്ങള്‍ പാരമ്പര്യ കമ്യൂണിസ്റ്റ് കുടുംബമാണെന്നും, കൊച്ചുമകന്‍ എസ് എഫ് ഐ പ്രവര്‍ത്തകനുമായതാണ് ആര്‍ എസ് എസ് സംഘം അവനെ കൊല്ലാന്‍ കാരണമെന്ന് മുത്തച്ഛന്‍ ദിവാകരന്‍ പറഞ്ഞു.

കൊലപാതകത്തിനു പിന്നില്‍ ആര്‍ എസ് എസ് ക്രിമിനല്‍ സംഘമാണെന്നും മുത്തച്ഛന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here