കൊവിഡ് വ്യാപനം; ദില്ലിയിൽ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാതലത്തിൽ ദില്ലിയിൽ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണ് കർഫ്യു.

ജിംമുകൾ മാളുകൾ മാർക്കറ്റുകൾ എന്നിവ അടച്ചിടും. ഹോട്ടലുകളിൽ പാർസൽ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അവശ്യ സർവീസുകൾക്ക് വിലക്കില്ല.

ദില്ലിയിൽ 24 മണിക്കൂറിനിടെ പതിനേഴായിരത്തിലേറെ കേസുകളാണ് സ്ഥിതീകരിച്ചത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 16% ആയി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.

നേരത്തെ ദില്ലിയിൽ ലോക്‌ഡോൺ ആവശ്യമില്ല എന്ന് അരവിന്ദ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടിരുന്നു .

എന്നാൽ കോവിഡ് കേസുകൾ ക്രമധിതമായി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൌൺ അല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിലില്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News