കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള; പങ്കെടുത്ത 1300ലധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചു കുംഭമേള. 1300ലധികം ആളുകള്‍ക്ക് െേകാവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 14ലക്ഷത്തിലധികം ആളുകള്‍ എതിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

പ്രതിദിന കോവിഡ് കേസുകള്‍ 2 ലക്ഷം കടന്ന സാഹചര്യത്തില്‍ 30വരെ കുംഭമേള തുടര്‍ന്നാല്‍ വലിയ ആശങ്കകളിലേക്കാകും രാജ്യം പോകുക.

അതേ സമയം കൊവിഡ് ആശങ്കയില്‍ നിരുത്തരവാദപരമായ നിലപാടുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി.

ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നോക്കിക്കല്ലുമെന്നാണ് കേന്ദ്രമന്ത്രി എന്ന നിലയില്‍ വി മുരളീധരന്റെ നിലപാട്.

1300 പേര്‍ക്കാണ് രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 13,14 ദിവസങ്ങളിലെ ടെസ്റ്റ് റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ റിപ്പോര്‍ട്ടുകള്‍ കൊക്കടി പുറത്തുവരുമ്പോള്‍ വലിയ വ്യാപനമാകും സ്ഥിരീകരിക്കുക.

അതേ സമയം ഇന്നലെ വരെയുള്ള സര്‍ക്കാര്‍ കണക്കാനുസരിച്ചു 14 ലക്ഷത്തിലധികം ആളുകളാണ് കുംഭമേളക്കെതിയത്.

വലിയ ജനകൂട്ടമായതിനാല്‍ തന്നെ ഒരു തരത്തിലുമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിയാത്ത സാഹചര്യം.

സാമൂഹിക അകലാം പാലിക്കുന്നില്ല, മാസ്‌കും ധരിക്കുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതേ സമയം കോവിഡ് പടര്‍ന്നുപിടിച്ചിട്ടും കുംഭമേളയുമായി മുന്നോട്ട് പോകുമെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.

കുംഭമേളയുടെ ആശങ്കയില്‍ തികച്ചും നിരുതരവാദപരാമായ നിലപാടാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചത്.

കുംഭമേളക്ക് എന്തെങ്കിലും പ്രശനം ഉണ്ടെങ്കില്‍ അത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശ്രദ്ധിച്ചോളുമെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അതേ സമയം കഴിഞ്ഞ വര്‍ഷം നടന്ന തബ്ലീഗ് സമ്മേളനവുനായി കുംഭമേളയെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News