വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി

വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

കേരളത്തിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നത് കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന് സൂചിപ്പിക്കുന്നു.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഡോസ് വാക്സിൻ ഇപ്പോഴും കേന്ദ്രം നൽകിയിട്ടില്ല.

സംസ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് മതിയായ വാക്സിൻ എത്തിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനാണെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.

വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റി അയച്ച രാജ്യമെന്ന നിലക്ക് ഇവിടുത്തെ പൗരന്മാരുടെ പ്രതീക്ഷ നമുക്ക് ആവശ്യത്തിനുള്ള വാക്സിൻ ഇവിടെ ഉണ്ടെന്നതാണ്.

അങ്ങനെയല്ലെങ്കിൽ അത് കൊടും ചതിയാണെന്ന് മറക്കരുത്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് സഹായം ഉറപ്പാക്കേണ്ട സമയമാണിതെന്ന് പ്രതാപൻ ഓർമ്മപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News