കൊവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് അതിതീവ്രമായി വ്യാപിക്കുന്നതിനാല്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണങ്ങള്‍ ചുവടെ:

പൊതുചടങ്ങുകള്‍, പൊതുഗതാഗതം, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല.

ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം പരിശോധനകള്‍ പൂര്‍ത്തിയാക്കും.

മൊബൈല്‍ ലാബുകളും സജ്ജീകരിക്കും. ഇതോടൊപ്പം ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

ഐസിയു കിടക്കകള്‍ തയാറാക്കുന്നതിനോടൊപ്പം സിഎഫ്എല്‍ടിസികള്‍ കൂടുതലായി ആരംഭിക്കും.

പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം.

തുറസായ സ്ഥലത്തുള്ള ചടങ്ങുകളില്‍ 150 പേര്‍ക്കും മുറികള്‍ക്കുള്ളിലാണെങ്കില്‍ 75 പേര്‍ക്കും പങ്കെടുക്കാം.

പൊതുയിടങ്ങളിലും ഗതാഗത സൗകര്യങ്ങളിലും നിയന്ത്രണം കടുപ്പിക്കും.

മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക.

മാളുകള്‍ക്കുള്ളിലോ കടകളിലോ ചന്തകളിലോ ആള്‍ക്കൂട്ടം പാടില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.

ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തവര്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും രേഖകള്‍ കാണിച്ചാല്‍ പൊതുസ്ഥലങ്ങളില്‍ പോകാം.

പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാവൂ.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.

ഇതിനുള്ള പരിശോധനയുടെ ചുമതല പൊലീസിന് നല്‍കി.

അടിയന്തര ആവശ്യങ്ങള്‍, പരീക്ഷകള്‍ എന്നിവക്ക് തടസം വരാതെയാവണം നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടത്.

ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ടം അനുവദിക്കില്ല.

ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാവാതെ ശ്രദ്ധിക്കണം.

രണ്ടാം വരവില്‍ കോവിഡ് കേരളത്തെ തളര്‍ത്താതെ ‘ക്രഷ് ദ് കര്‍വ്’ നേടിയെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്.

ഒപ്പം വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കിക്കൊണ്ട് പ്രതിരോധകവചം തീര്‍ക്കുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News