45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും; പൊതുപരിപാടികള്‍ മുന്‍കൂറായി അറിയിക്കണം

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രടറി വി പി ജോയ്. സംസ്ഥാനത്ത് വെളളി, ശനി ദിവസങ്ങളില്‍ രണ്ടര ലക്ഷംപേര്‍ക്ക് കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിന് മാസ് ക്യാമ്ബെയിന്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹൈറിസ്‌ക് വിഭാഗത്തിലുളളവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തണം. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍, കടകളില്‍ ജോലിചെയ്യുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, പൊതുജനങ്ങളുമായി ബന്ധം വരുന്ന മറ്റ് വിഭാഗത്തില്‍ പെട്ടവരെയാകും ഇത്തരത്തില്‍ പരിശോധനാ വിധേയമാക്കുക.

ഇതിലൂടെ രോഗം സ്ഥിരീകരിക്കുന്നവരെ ഐസൊലേറ്റ് ചെയ്യാനും അതിലൂടെ സമൂഹത്തില്‍ രോഗവ്യാപനം തടയാനുമാണ് ശ്രമമെന്നും ചീഫ് സെക്രടെറി അറിയിച്ചു.

45 വയസില്‍ താഴെയുള്ളവരില്‍ പരിശോധന കൂട്ടും. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്റ്റോക്ക് ഏഴു ലക്ഷം ഡോസ് മാത്രമെന്നും ചീഫ് സെക്രടറി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ ആവശ്യമാണ്. ഉടന്‍തന്നെ രണ്ട് ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കുമെന്നും വിപി ജോയ് പറഞ്ഞു.

ജനങ്ങള്‍ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാന്‍ തയാറാകണം. ട്യൂഷന്‍ ക്ലാസുകള്‍ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. ഹോടെലുകളില്‍ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കും. പൊതുചടങ്ങുകള്‍ നടത്തുമ്ബോള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാസ് നിര്‍ബന്ധമെന്നും ചീഫ് സെക്രടെറി അറിയിച്ചു. കോവിഡ് നെഗറ്റീവ് സര്‍ടിഫികറ്റ് ഉള്ളവര്‍ക്ക് പാസ് ലഭിക്കും. വാക്‌സിന്‍ എടുത്തവര്‍ക്കും പൂരത്തില്‍ പങ്കെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News