ADVERTISEMENT
കെ എം ഷാജിക്ക് വിജിലന്‍സ് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. അതേസമയം ഷാജിയുടെ ഡ്രൈവറാണ് നോട്ടീസ് കൈപ്പറ്റിയത്.
നാളെ ഹാജരാകണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശം. അതേസമയം ഷാജിയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഷാജി കോഴിക്കോട്ടെ വീട്ടിലുമില്ലെന്നാണ് സൂചന
അതേസമയം കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത അരക്കോടി രൂപ കോടതിയ്ക്ക് കൈമാറി. വിവിധ ഇടപാടുകളുടെ 72 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി എസ് ശരിധരനാണ് പണവും രേഖകളും കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറിയത്.
തുടരന്വേഷണത്തിനായി രേഖകള്‍ വിട്ടു കിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി.
Get real time update about this post categories directly on your device, subscribe now.