ഡീസലിന് പകരം പെട്രോള്‍ അടിച്ചു; ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്ത കാറുടമയ്ക്ക് ഫുള്‍ ടാങ്ക് ഡീസല്‍ നല്‍കി പമ്പ് ഉടമ

ഡീസല്‍ വണ്ടിയില്‍ അബദ്ധത്തില്‍ പെട്രോള്‍ അടിച്ചാല്‍ സാധാരണഗതിയില്‍ അത് ക്ഷമയോടെ കൈകാര്യം ചെയ്യുന്നവര്‍ അപൂര്‍വമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹന ഉടമകള്‍ പെട്രോള്‍ പമ്പ് ജീവനക്കാരോട് കയര്‍ക്കുകയോ വഴക്കുണ്ടാക്കുകയോ ആണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായുണ്ടായ അനുഭവം പറയുകയാണ് പരിസ്​ഥിതി പ്രവര്‍ത്തകന്‍ ഹുസൈന്‍ തട്ടതാഴത്ത്​.

പെട്രോള്‍ പമ്പില്‍ എത്തിയ ഹുസൈന്‍ തട്ടതാഴത്തിന്റെ ഡീസല്‍ വണ്ടിയില്‍ ജീവനക്കാരന്‍ അബദ്ധത്തില്‍ പെട്രോള്‍ നിറയ്ക്കുകയും തുടര്‍ന്നുണ്ടായ അനുഭവങ്ങളുമായി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പട്ടാമ്ബി വാവനൂരുള്ള ഷൈന്‍ പെട്രോളിയത്തില്‍ നിന്ന്​ ഇന്നോവ വാനില്‍ ഡീസല്‍ നിറക്കാന്‍ കയറിയപ്പോഴായായിരുന്നു സംഭവം.

ഇന്ധനം നിറയ്ക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ഡീസലിന് പകരം പെട്രോള്‍ ആണ് നിറയ്ക്കുന്നതെന്ന് ജീവനക്കാരന് മനസ്സിലായത്. ഉടന്‍ തന്നെ ഫില്ലിങ് നിര്‍ത്തി അബദ്ധം പറ്റിയ കാര്യം ജീവനക്കാരന്‍ അറിയിച്ചു. കരച്ചിലിന്റെ വക്കോളമെത്തിയ പമ്ബ് ജീവനക്കാരനോട് കയര്‍ക്കുകയോ വഴക്കോ ഉണ്ടാക്കാതെ സമാധാനിപ്പിക്കാനാണ് ഹുസൈന്‍ ശ്രമിച്ചത്.
ടാങ്കിലെത്തിയ പെട്രോളി​ന്റെ ഇരട്ടിയിലധികം ഡീസല്‍ നിറച്ചാല്‍ കുഴപ്പമുണ്ടാകില്ലെന്നായിരുന്നു​ ഹുസൈന്​ പരിചയമുള്ള മെക്കാനിക്​ നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ ഫുള്‍ടാങ്ക് ഡീസല്‍ അടിക്കാന്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പക്ഷേ, ഫുള്‍ടാങ്ക്​ ഡീസല്‍ നിറച്ചതിന്​ 1000 രൂപ മാത്രമാണ്​ പമ്ബുടമ വാങ്ങിയത്​.

തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ,

ക്ഷമക്ക് സമ്മാനം ഒരു ഫുള്‍ ടാങ്ക് ഡീസല്‍

ഇന്നലെ വൈകുന്നേരം. മോളുടെ എസ്എസ്എല്‍സി എക്സാം കഴിയുമ്ബോള്‍ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധര്‍മ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോള്‍ ബങ്കില്‍ കയറി ഡീസല്‍ അടിക്കാന്‍ പറഞ്ഞു പയ്യന്‍ ഡീസല്‍ അടിക്കുന്നതിന് പകരം പെട്രോള്‍ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫില്ലിങ്ങ് നിര്‍ത്തി “ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവന്‍ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു,
സീറ്റില്‍ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ” നിങ്ങള്‍ അവനെഒന്നും പറയണ്ട അല്ലാതെ തന്നെ അവന്‍ ഇപ്പോള്‍ കരയും എന്ന്”
” സാരമില്ല ഡീസല്‍ന്ന് പകരം പെട്രോള്‍ അല്ലെ കുഴപ്പമില്ല” എന്ന് പറഞ്ഞു നില്‍ക്കുമ്ബോള്‍ പമ്ബ് മുതലാളിയുടെ മകന്‍ വന്നിട്ട് പറഞ്ഞു “നിങ്ങള്‍ അര്‍ജന്റ് ആയി പോകുകയാണെങ്കില്‍ എന്റെ വണ്ടി എടുത്തോളിന്‍” ഞാന്‍ മെക്കാനിക്കിനെ കാണിച്ച്‌ കാര്‍ ശരിയാക്കി നിര്‍ത്താം” എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത് “അടിച്ച പെട്രോള്‍ ന്റെ ഇരട്ടി ഡീസല്‍ അടിച്ചാല്‍ മതി പ്രശ്നം ഒന്നും ഉണ്ടാവില്ല” എന്ന് അവര്‍ അത് പോലെ ചെയ്തു കാര്‍ഡ് സിപ്പ് ചെയ്തു ബില്‍ പേ ചെയ്തു ആ പമ്ബിന്റെ ഉടമ ചെറുപ്പക്കാരന്‍ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം
അപ്പോള്‍ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനില്‍ നിന്നും ആ പൈസ ഈടാക്കിയാലോ പമ്ബിന്റെ ഓഫീസില്‍ ചെന്ന് ഞാന്‍ വാശി പിടിച്ചു പറഞ്ഞു ഫുള്‍ പൈസ എടുക്കണം എന്ന് അവന്‍ കൂട്ടാക്കുന്നില്ല ” നിങ്ങള്‍ കരുതുന്ന പോലെ ഞാന്‍ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ¡
ഇത് നിങ്ങള്‍ കാണിച്ച സ്നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ…(ഇങ്ങനെ സംഭവിക്കുമ്ബോള്‍ ചിലര്‍ കാട്ടികൂട്ടുന്ന കാര്യം ഓര്‍ക്കാന്‍ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യന്‍ എന്നെ വണ്ടിയില്‍ കയറ്റി വിട്ടു.
പോരുമ്ബോള്‍ ഒരു ചോദ്യവും നിങ്ങള്‍ ഫുട്ബോളില്‍ ഗോള്‍ അടിക്കുമോ ഇക്കാ എന്ന്…!

Step 2: Place this code wherever you want the plugin to appear on your page.

ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ

ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ്…

Posted by Hussain Thatta Thazth on Tuesday, 13 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News