തിരുവനന്തപുരത്തെ പുതിയ കണ്ടെയിന്‍മെന്റ് സോണുകൾ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്‍, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം, കവടിയാര്‍, കരിക്കകം(വായനശാല ജംഗ്ഷന്‍ മുതല്‍ തരവിളാകം വരെയും കരിക്കകം ഹൈ സ്‌കൂള്‍ മുതല്‍ പുന്നയ്ക്കാ തോപ്പ് വരെയും കരിക്കകം ഹൈസ്‌കൂള്‍ മുതല്‍ മതില്‍ മുക്ക് വരെയും), കടകംപള്ളി(വലിയ ഉദേശ്വരം ക്ഷേത്രം മുതല്‍ ചാത്തന്‍പാറ മെയിന്‍ റോഡ് വരെയും വി.യു.ആര്‍.വി.എ മെയിന്‍ റോഡ് മുതല്‍ മുകക്കാട് ലെയിന്‍ വരെയും), വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പനകോട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, പുലിക്കര, ലെനിന്‍കുന്ന്, കൊച്ചല്ലുമൂട്, ഉളിയന്‍കോട്, പഴവിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.

കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ മേലാംകോട്, എസ്‌റ്റേറ്റ്, പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, വഞ്ചിയൂര്‍, പേട്ട, വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ ശിവഗിരി, ആനാട് ഗ്രാമപഞ്ചായത്തിലെ ചുള്ളിമാനൂര്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം രാമചന്ദ്ര നഗര്‍, ചന്തവിള കിഴക്കുംഭാഗം, വലിയശാല ഗ്രാമം, കാന്തള്ളൂര്‍ നഗര്‍ എന്നിവയെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here