കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു

കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ടാണ് പൊളിക്കുന്നത്. പാണാവള്ളിയിലാണ് കാപ്പിക്കോ റിസോർട്ട് സ്ഥിതിചെയ്യുന്നത്. കൊറോണ മൂലം ഉത്തരവ് പ്രകാരമുള്ള നടപടികൾ നടപ്പാക്കുന്നത് ആറ് മാസം വൈകിയ സാഹചര്യമുണ്ടാ യിരുന്നുവെന്ന് ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. മരട് ഫ്‌ലാറ്റ് പൊളിക്കുന്ന പോലെ ബഹുനില മന്ദിരങ്ങളല്ലാത്തതിനാൽ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ നടപടി പൂർത്തിയാക്കാനാകുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

വേമ്പനാട്ടു കായലിലെ നെടിയതുരുത്തിലാണ് കാപ്പികോ റിസോർട്ട് നിർമ്മിച്ചത്. 2020 ജനുവരിയിലാണ് റിസോർട്ട് പൊളിക്കാൻ സുപ്രിംകോടതി ഉത്തരവ് നൽകിയത്. പൊളിച്ചു നീക്കാനുള്ള ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത് സർക്കാറിനെ അറിയിച്ചതോടെയാണ് ജില്ലാ ഭരണകൂടം നേരിട്ട് കാര്യങ്ങൾ ഏറ്റെടുത്തത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ചുമതല. നിലവിലെ സർക്കാർ സംവിധാനത്തിൽ പൊളിക്കൽ നടപടി തുടങ്ങും. ഇതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ ടെൻഡർ വിളിച്ച് പൊളിക്കൽ നടപടി വേഗത്തിലാക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News