തിരുവനന്തപുരത്ത് ജൂവലറിയിൽ മുളക് പൊടി വിതറി കവർച്ച. നടത്തിയ സംഘത്തെ ഒരു മണിക്കൂറിനുളള്ില്‍ പോലീസ് പിടികൂടി.

തിരുവനന്തപുരത്ത് ജൂവലറിയിൽ മുളക് പൊടി വിതറി കവർച്ച. നടത്തിയ സംഘത്തെ ഒരു മണിക്കൂറിനുളള്ില്‍ പോലീസ് പിടികൂടി.കുറ്റിച്ചൽ ജംഗ്ഷനിലെ വൈഗ ഗോൾഡ് പാർക്കിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ സംഘത്തെയാണ് പോലീസ് പിന്‍തുടര്‍ന്ന് പിടികൂടിയത്

രാത്രി 7.30 ന് സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന തിരുവനന്തപുരം കുറ്റിച്ചലില്‍ ഉളള വൈഗാ ജുവലറിയില്‍ എത്തിയ കവര്‍ച്ച സംഘമാണ് മുളക് പൊടി വിതറി കവര്‍ച്ച നടത്തിയത്. മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ജൂവലറിയിൽ എത്തിയത്. സ്വര്‍ണം നോക്കാന്‍ എന്ന വ്യാജേന ജുവലറി ഉടമ സന്തോഷുമായി സംസാരിച്ച് നിന്ന സംഘം പൊടുന്നനെ മുളക് പൊടി എറിയുകയായിരുന്നു. 2 പുരുഷനും ഒരു സ്ത്രീയും ഒരു കുഞ്ഞുമായിരുന്നു സംഘത്തിലുണ്ടായിരുന്നത് .

6 പവനിൽ കുടുതൽ വരുന്ന സ്വർണ്ണം കവർന്ന സംഘം കാറില്‍ രക്ഷ പെടുകയായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ജില്ല മു‍ഴുവന്‍ സന്ദേശം നല്‍കി. ഒരു മണിക്കൂറിനകം പ്രതികളെ മലയിൻകീഴ് പോലീസ് പിടികൂടി മലയിൻകീഴ് സ്വദേശികൾ ആണ് പ്രതികള്‍ എന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel