പശ്ചിമ ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ; തൃണമൂലിനും മമതയ്ക്കും ഏറെ നിര്‍ണായകം

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് അഞ്ചാംഘട്ടത്തിൽ നടക്കുക. തൃണമൂൽ കോണ്ഗ്രസിനും മമതക്കും ഏറെ നിർണായകമാണ് നാളെ നടക്കുന്ന വോട്ടെടുപ്പ്. 45 മണ്ഡലങ്ങളിലെ മേൽക്കൈ നഷ്ടമായാൽ ഭരണതുടർച്ച അപകടത്തിലാകും.

അതേ സമയം അശോക് ഭട്ടാചാര്യയും, രാമാ ബിശ്വാസും ഉൾപ്പെടെ ശക്തരായ അത്താനാർത്ഥികളാണ് സിപിഐഎമ്മിനായി രംഗത്തുളളത്.

അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പ്രചരണത്തിൽ നിന്ന് 24 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി.

294 അംഗ ബംഗാൾ നിയമസഭയിലെ 135 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആദ്യ നാല് ഘട്ടങ്ങളിലായി പൂർത്തിയായി കഴിഞ്ഞു. 45 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കുക. 352 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തൃണമൂൽ കോണ്ഗ്രസിനും മമതക്കും ഏറെ നിർണായകമാണ് നാളത്തെ വോട്ടെടുപ്പ്.

45 മണ്ഡലങ്ങളിലെ അപ്രമാധിത്വം നഷ്ടമായാൽ റൈറ്റേഴ്സ് ബിൽഡിംഗിലെ മമതയുടെ ഇരിപ്പിടത്തിന് ഇളക്കം തട്ടുമെന്നുറപ്പാണ്. 2016 ൽ 10 സീറ്റുകൾ നേടാൻ ഇടത് പക്ഷത്തിനും കോണ്ഗ്രസിനും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സംയുക്ത മോർച്ചയും ശക്തമായ അത്താനാർത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

സിപിഐഎം മുതിർന്ന നേതാവും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷൻ മേയറും കൂടിയായ അശോക് ഭട്ടാചാര്യ ഇത്തവണ സിലിഗുരി മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. ജയസാധ്യത ഏറെയുള്ള സ്ഥാനാർത്ഥിയാണ് അശോക് ഭട്ടാചാര്യ. ദക്ഷിണ രണാഘട്ടിൽ നിന്നും രാമാ ബിശ്വാസ് വീണ്ടും ജനവിധി തേടുന്നുണ്ട്.

അഞ്ചാംഘട്ടത്തിൽ 44 സീറ്റുകളിൽ 23 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. സംസ്ഥാന മന്ത്രി ഭ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ പ്രമുഖർ. അക്രമങ്ങൾ നേരിടാൻ 838 കമ്പനി കേന്ദ്ര സേനയാണ് സുരക്ഷാ ചുമതലയ്ക്ക് ഉള്ളത്.

അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പ്രചരണം നടത്തുന്നതിൽ നിന്ന് 24 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. പ്രകോപനകരമായ പരാമർശം നടത്തിയതാണ് വിലക്കിനു കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News