കോതമംഗലത്ത് ബൈക്ക് മോഷണം: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോതമംഗലത്ത് ബൈക്ക് മോഷണ സംഘം സിസിടിവി വലയില്‍.പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച നാലംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കുടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍
കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

ഇക്ക‍ഴിഞ്ഞ 12 ന് പുലര്‍ച്ചെ 2.10നാണ് സംഭവം.കോതമംഗലം മലയിന്‍കീ‍ഴിലുള്ള ഒരു ലോഡ്ജിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് നാലംഗ സംഘം മോഷ്ടിക്കാനെത്തിയത്. മൂന്ന് പേര്‍ നടന്നും ഒരാള്‍ ബൈക്കിലുമെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

ബൈക്കിലെത്തിയ നാലാമന്‍ പരിസരം വീക്ഷിച്ച ശേഷം സ്ഥലം വിട്ടു. എന്നാല്‍ മറ്റ് മൂന്ന്പേരും ചേര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. തുടര്‍ന്ന് രണ്ട് പേര്‍ ഈ ബൈക്കില്‍ കയറി പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്ക്
മോഷണ സംഘത്തിലെ നാലുപേരും യുവാക്കളാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

12ന് കോതമംഗലത്ത് നടന്ന കല്യാണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പത്തനംതിട്ട സ്വദേശി അലന്‍ തമ്പിയുടെ പള്‍സര്‍ NS 160 ബൈക്കാണ് മോഷണം പോയത്. 12ന് തലേന്ന് കോതമംഗലം മലയില്‍ കീ‍ഴിലെത്തിയ അലന്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

ഈ ലോഡ്ജിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന KL 05 AQ 8041 നമ്പര്‍ ബൈക്കാണ് സംഘം മോഷ്ടിച്ചത്.അലന്‍റെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News