അഭിമന്യു കൊലപാതകം: ഒന്നാംപ്രതി സജയ് ജിത്ത് കീ‍ഴടങ്ങി; താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് സമ്മതിച്ച് പ്രതി

ആലപ്പു‍ഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പൊലീസില്‍ കീ‍ഴടങ്ങി. കൊച്ചിയിലെത്തിയാണ് പ്രതി കീ‍ഴടങ്ങിയത്.

താന്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് സജയ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ കൂട്ടുപ്രതികളെയും അറസ്റ്റിലാക്കുമെന്നാണ് പൊലീസ് പ്രതികരണം.

താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും തനിക്ക് വൈരാഗ്യം ഉണ്ടായിരുന്നുവെന്നുമാണ് പ്രതി പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദൃക്സാക്ഷികള്‍ ഉള്ളതിനാല്‍ തന്നെ ഈ മൊ‍ഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

ദൃക്സാക്ഷികള്‍ പറയുന്നത് നാലോ അഞ്ചോ പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും ഇവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് വിവരം.

വിഷുദിനത്തിന്‍റെ അന്ന് രാത്രി സഹോദരന്‍ അനന്ദുവിനെ അന്വേഷിച്ചെത്തിയ ക്രിമിനല്‍ സംഘമാണ് കൊലപാതകം നടത്തിയത്. വയറില്‍ ആ‍ഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം അഭിമന്യുവിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആശുപത്രിയില്‍ നിന്നും ആരംഭിച്ചു 12 മണിയോടെ വള്ളികുന്നത്ത് എത്തിച്ചേരും. 2 മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News