
രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,42,91,917 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,74,308 പേര്‍ക്കാണ് കോവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവന്‍ നഷ്ടെപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് 11,72,23,509പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്. എന്നാല്‍ പലയിടത്തും കോവിഡ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് വിവരം.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. ആരോഗ്യസംവിധാനങ്ങളുടെ അഭാവവും കോവിഡ് പ്രതിരോധത്തിന് ഇവിടെ പ്രതികൂലമാകുന്നു. ഓക്സിജന്‍ ക്ഷാമവും കിടക്ക സൗകര്യം ഇല്ലാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here