പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാൻവിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.

വെട്ടേറ്റ് ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 2 മണിയോടെ മരിക്കുകയായിരുന്നു. ഭർത്താവ് ഷാജി നിരന്തരം മദ്യപിച്ചെത്തി മീനയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മർദനം സഹിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മീനയെ ഷാജി പിന്തുടർന്ന് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാറശാല പൊലീസിൽ ഇയാൾ കീഴടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News