
മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഡെല്‍ഹിയിലായിരുന്നു അന്ത്യം.
കൊവിഡ്-19മായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് മുതിര്‍ന്ന അധികൃതര്‍ പറഞ്ഞതായി പി ടി ഐ റിപോര്‍ട് ചെയ്തു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
1974 ബാചിലെ ഇന്ത്യന്‍ പൊലീസ് സര്‍വിസ് (ഐ പി എസ്) ഓഫിസറാണ് രഞ്ജിത് സിന്‍ഹ. ഡിസംബര്‍ 2012 മുതല്‍ ഡിസംബര്‍ 2014 വരെയാണ് രഞ്ജിത് സിന്‍ഹ സി ബി ഐ ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here