ക്രൈംബ്രാഞ്ച് എഫ്ഐആര്‍ തള്ളിയത് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി; സന്ദീപിന്‍റെ മൊ‍ഴി ഞെട്ടിക്കുന്നതെന്നും വിചാരണക്കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി

ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ തള്ളിയ നടപടി യഥാര്‍ഥത്തില്‍ ഇഡിക്ക് കൂടുതല്‍ കുരുക്കാവുകയാണ്. ഹൈക്കോടതി ഉത്തരവ് പുറത്ത് വ്യാഖ്യാനിക്കപ്പെടുംപോലെ സര്‍ക്കാറിന് തിരിച്ചടിയല്ലെന്നും നിയമവൃത്തങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രി കെടി ജലീലിന്‍റെയും പേര് പറയാന്‍ എന്‍ഫോ‍ഴ്സ്മെന്‍റ് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന പ്രതി സന്ദീപ് നായരുടെ മൊ‍ഴി ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി പ്രത്യേകം പരാമര്‍ശിച്ചു.

വിചാരണക്കോടതി ഇത് ഗൗരവത്തോടെ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇഡിക്കെതിരെ സന്ദീപ് നായര്‍ മജിസ്ട്രേട്ടിന് നല്‍കിയ മൊ‍ഴി ഉള്‍പ്പെടെയുള്ള രേഖകള്‍ വിചാരണക്കോടതിയില്‍ മുദ്രവച്ച കവറില്‍ ഏല്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തുടര്‍നടപടി സ്വീകരിക്കേണ്ട് വിചാരണക്കോടതിയാണെന്നും അതിനാല്‍ വിചാരണക്കോടതിയിലാണ് പൊലീസ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സമര്‍പ്പിക്കേണ്ടതെന്നുമാണ് കോടതി നിരീക്ഷിച്ചത്.

ഹൈക്കോടതി ഉത്തരവ് വിചാരണക്കോടതിക്ക് മുന്നില്‍ സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും വാദമുന്നയിക്കാന്‍ അവസരം ലഭിച്ചുവെന്നതാണ് ശ്രദ്ധേയം.

പൊലീസിന്‍റെയോ ക്രൈംബ്രാഞ്ചിന്‍റെയോ ഇഡിക്കെതിരായ ആരോപണങ്ങള്‍ ഹൈക്കോടതി തള്ളിയിട്ടില്ല പകരം വിചാരണക്കോടതി ഇവ പരിഗണിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത് വിചാരണ കോടതിയില്‍ ഇത് ഇഡിയെ പ്രതിസന്ധിയിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News