
തുടർച്ചയായ വ്യാജ വാർത്തകൾക്ക് എതിരെ എൽ ഡി എഫ് നേതൃത്വത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ ബ്യുറോയ്ക്ക് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
പാനൂലെ മൻസൂർ കൊലപാതക കേസിലെ നാലാം പ്രതി ശ്രീരാഗ് കൊല്ലപ്പെട്ടു എന്നതുൾപ്പെടെയുള്ള വ്യാജവാർത്തയ്ക്ക് പിന്നിലെ മാധ്യമ ഗൂഡാലോചന തുറന്നു കാട്ടുന്നതിനായിരുന്നു പ്രതിഷേധം.
സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.വ്യാജ വാർത്തയ്ക്ക് ഇരയായ ശ്രീരാഗിൻ്റെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരത്തിൻ്റെ ഭാഗമായി.ഇടത് പക്ഷത്തെ ഉന്നം വച്ച് ഏഷ്യാനെറ്റ് പടച്ചു വിടുന്ന വ്യാജവാർത്തകൾ മാധ്യമ ധാർമ്മികതയ്ക്ക് ചേർന്നതല്ലെന്ന് എം വി ജയരാജൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here