സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ആരംഭിച്ചു; ആശുപത്രികളിലും, മൊബൈൽ പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന

സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ആരംഭിച്ചു. ആശുപത്രികളിലും, മൊബൈൽ പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന.

അധിക കൊവിഡ് വാക്സിൻ എത്താത്തതിനാൽ ഇന്നും വാക്സിനേഷൻ ഭൂരിഭാഗം സ്ഥലങ്ങളിലും മുടങ്ങി. കൊവിഡ് മാർഗനിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടിയും ആരംഭിച്ചു.

പരമാവധി രോഗബാധിതരെ കണ്ടെത്തുക എന്നത് ലക്ഷ്യമാക്കിയാണ് മാസ് പരിശോധന. വിവിധ ജില്ലകളിലായി ഇന്നും നാളെയുമായി രണ്ടര ലക്ഷം പേരെയാണ് പരിശോധിക്കുന്നത്.

സർക്കാർ ആശുപത്രികൾ, പൊതു സ്ഥലങ്ങൾ, ആൾക്കൂട്ട സാധ്യതയുള്ള വലിയ വിപണികൾ എന്നിവിടങ്ങളിലാണ് മാസ് പരിശോധന.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, കൊവിഡ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവർ, ആൾക്കൂട്ടങ്ങളുമായി ഇടപഴുകുന്നവർ, 45 വയസ് കഴിഞ്ഞ കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർ തുടങ്ങിയവർക്കാണ് പരിശോധനയിൽ മുൻഗണന.
മികച്ച പ്രതികരണമാണ് മാസ് പരിശോധനയ്ക്ക് ലഭിക്കുന്നത്.

അതെസമയം സംസ്ഥാനത്ത് വാക്സിൻ ക്ഷാമം തുടരുകയാണ്. ഭുരീഭാഗം വാക്സിൻ കേന്ദ്രങ്ങളും താൽകാലികമായി അടച്ചു. ഒ
രണ്ട് ലക്ഷം കോവീഷീൽഡ് വാക്സിൻ കൂടി എത്തുന്നതോടെ വാക്സിൻ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ
യെന്ന് തിരുവനന്തപുരം ഡിഎംഒ കെ.എസ് ഷിനു പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പൊലീസ് പരിശോധനയും ആരംഭിച്ചു. ആദ്യ ദിനത്തിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊലീസ് താക്കീത് നൽകി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here